സംസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ വര്‍ധിക്കുന്നു; തിരുവനന്തപുരത്ത് 50 ദിവസത്തിനിടെ വന്നത് 20ലെറെ വ്യാജ ബോംബ് ഭീഷണികള്‍

സംസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ വര്‍ധിക്കുന്നു

Update: 2025-05-12 13:59 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ വര്‍ധിക്കുന്നു. ഒന്നര മാസത്തിനിടെ 20ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങളാണ് തലസ്ഥാനത്ത് മാത്രം ലഭിച്ചത്. ഇന്ന് രാവിലെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ വ്യാജ ബോംബ് ഭീഷണി എത്തിയിരുന്നു. ഇത്തരം വ്യജ സന്ദേശങ്ങള്‍ പതിവായി മാറുന്നത് പോലീസ് വൃത്തങ്ങളെ വട്ടംചുറ്റിക്കുന്നു.

കോടതിയിലേക്ക് ഇ- മെയില്‍ വഴിയാണ് ഭീഷണി സന്ദേശമൈത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ബോംബ് പൊട്ടും എന്നായിരുന്നു സന്ദേശത്തില്‍. പോലീസ് പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞമാസം മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനും ഓഫീസിനും നേരേയും വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.

ലഹരിവിരുദ്ധ നടപടിയില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ടായിരുന്നു ഭീഷണി. അത്തരത്തില്‍ കഴിഞ്ഞമാസം പാലക്കാട്, തൃശൂര്‍ ആര്‍ഡിഒ ഓഫീസുകളിലും ബോംബ് ഭീഷണി എത്തിയിരുന്നു. ഭീഷണി സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. റാണ തഹവൂര്‍ എന്ന പേരിലെ വിലാസത്തില്‍ നിന്നാണ് മെയില്‍ വന്നത്.

Tags:    

Similar News