ഹോട്ടലില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി; റൂം തുറക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിച്ചത് ഹോട്ടല്‍ ജീവനക്കാരന്‍; വീടും ജോലിയുമില്ലെന്ന് ആത്മഹത്യ കുറിപ്പ്; അന്വേഷണം ആരംഭിച്ച് പോലീസ്

Update: 2025-01-19 06:46 GMT

തിരുവനന്തപുരം: മഹാരാഷ്ട്ര സ്വദേശികളെ തിരുവനന്തപുരം ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സഹോദരങ്ങളെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂനെ സ്വദേശികളായ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. താമസിച്ച ഹോട്ടലില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ റൂം എടുത്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയില്‍പ്പെട്ട ഹോട്ടല്‍ ജീവനക്കാരാണ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പടുത്താമെന്ന് ഡിസിപി അറിയിച്ചു.

Similar News