പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിര്‍ക്കുന്നവര്‍; കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്‌സൈസ് മന്ത്രി

Update: 2025-01-19 07:29 GMT

തിരുവനന്തപുരം: കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. പ്രതിപക്ഷം എല്ലാ വികസനപദ്ധതികളെയും എതിര്‍ക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയത് എല്ലാം നിയമവും ചട്ടവും അനുസരിച്ച് തന്നെയാണ്. ഒരുതരത്തിലുള്ള ജലചൂഷ്ണവും അവിടെ നടക്കുന്നില്ല. പ്രതിപക്ഷം കഴിയുന്നത്ര വിവാദവുമായി മുന്നോട്ട് പോകട്ടെയെന്നാണ് തന്റെ നിലപാട്.

എല്ലാ കാര്യത്തിലും വ്യക്തത വരുത്തുമെന്നും എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നും രാജേഷ് പ്രതികരിച്ചു. എത്ര കിട്ടിയെന്ന പ്രതിപക്ഷ നേതാവിന്റ ചോദ്യം സ്വാഭാവിക കോണ്‍ഗ്രസുകാരന്റെ ചോദ്യം മാത്രമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Similar News