നല്ല ബെസ്റ്റ് ടൈം..; കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പെരുമാറ്റത്തിൽ എന്തോ പന്തികേട്; പോലീസെത്തി ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത്; പ്രതിയെ പൊക്കി

Update: 2025-01-19 10:42 GMT

കാസർഗോഡ്: കാറും ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ അറിഞ്ഞത് മറ്റൊന്ന്. കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവിന്റെ പെരുമാറ്റത്തിലെ അസ്വഭാവികതയിൽ അറസ്റ്റിലായത് അന്തർ ജില്ലാ മോഷ്ടാവ്. കാസർഗോഡ് നിന്ന് മോഷണം കഴിഞ്ഞ് കൊല്ലത്തേക്ക് മോഷ്ടിച്ച ബൈക്കിൽ മടങ്ങിയപ്പോഴാണ് 34കാരൻ അപകടത്തിൽപ്പെടുന്നത്.

ഒടുവിൽ പിടിയിലായി. ഇന്നലെ പുലര്‍ച്ചെ കുറ്റിപ്പുറം പള്ളിപ്പടിയില്‍ വച്ചാണ് നദീര്‍ഷാന്‍ സഞ്ചരിച്ചിരുന്ന ബൈക്ക്, കാറുമായി കൂട്ടിയിടിച്ചത്. കൊല്ലം പട്ടത്താനം വായാലില്‍ത്തോപ്പ് നദീര്‍ഷാനെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മോഷ്ടാവാണെന്ന് മനസിലായത്. ഇയാളെ ഒടുവിൽ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 

Similar News