വാഗണർ കാർ റോഡ് വശത്ത് ഒതുക്കി; നിയന്ത്രണം തെറ്റിയെത്തിയ മറ്റൊരു കാർ ഇടിച്ചുകയറി; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒഴിവായത് വൻ ദുരന്തം; സംഭവം കൊല്ലത്ത്

Update: 2025-01-19 13:38 GMT

കൊല്ലം: നിർത്തിയിട്ടിരുന്ന കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി. പരവൂരിലാണ് അപകടം നടന്നത്. പരവൂർ ഊന്നിൻമൂട് റോഡിലായിരുന്നു സംഭവം നടന്നത്. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. 16ന് വൈകുന്നേരം നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പരവൂരിലെ ബന്ധുവീട്ടിൽ എത്തിയ കാർ യാത്രക്കാർ വാഹനം നിർത്തി പുറത്തിറങ്ങിക്കഴിഞ്ഞ ഉടനാണ് അപകടം നടന്നത്. കൈക്കുഞ്ഞ് ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ആർക്കും സാരമായ പരിക്കുകളില്ല. ഇവരെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കേളേജിലും പിന്നീട് മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.



Similar News