'അയ്യനെ' കാണാൻ ഇക്കൊല്ലം എത്തിയത് ലക്ഷകണക്കിന് തീര്‍ഥാടകര്‍; പരാതികൾ കുറവ്; വരുമാനത്തിലും വര്‍ധനവ്; പോലിസിന്റെ പ്രവർത്തനങ്ങൾക്കും അഭിനന്ദനം; ശബരിമല തീർത്ഥാടനം 'ശുഭ' സമാപനം
ശബരിമല: ശബരിമല തീർത്ഥാടനം എല്ലാം ശുഭമായി സമാപിച്ചു. സന്നിധാനത്ത് ഇക്കൊല്ലവും ലക്ഷകണക്കിന് തീർത്ഥാടകർ ആണ് എത്തിയത്. മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ശുഭകരമായി പൂര്‍ത്തിയാക്കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി എസ് പ്രശാന്ത്. പരാതിക്കള്‍ക്ക് ഇടയുണ്ടാകാതെ ലക്ഷകണക്കിന് തീര്‍ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കാന്‍ കഴിഞ്ഞു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ദേവസ്വം ബോര്‍ഡ്, സന്നദ്ധ, സാമുദായിക, രാഷ്ട്രീയ സംഘടനകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ആദ്യഘട്ട യോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പങ്കെടുത്ത് നിര്‍ദേശങ്ങള്‍ നൽകിയിരുന്നു.
ഓരോ ഘട്ടത്തിലും ദേവസ്വം വകുപ്പ് മന്ത്രി വി. എന്‍. വാസവന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ നടപ്പാക്കി. വിവിധ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയിലും യോഗങ്ങള്‍ നടന്നു. വാഹന പാര്‍ക്കിംഗ്, തീര്‍ഥാടകര്‍ക്ക് നില്ക്കുന്നതിനും വിരി വയ്ക്കുന്നതിനുമുള്ള പന്തലുകള്‍ , അന്നദാനം, കുടിവെള്ളം, പ്രസാദവിതരണം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും മികച്ച സൗകര്യം ഒരുക്കി. നിലയ്ക്കലും എരുമേലിയിലും അധികമായി പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ സജ്ജമാക്കി.
ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ 25 ലക്ഷത്തിലധികം ഭക്തര്‍ക്ക് ഭക്ഷണം നല്കി. തീര്‍ഥാടനകാലം ആരംഭത്തില്‍ 40 ലക്ഷത്തോളം അരവണ കരുതല്‍ ശേഖരം ഉണ്ടായിരുന്നു. അടിസ്ഥാv സൗകര്യങ്ങള്‍ കൃത്യമായി ഒരുക്കിയത് തീര്‍ത്ഥാടനകാലം മനോഹരമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.