ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോര്‍ഡ് തുക; നിരോധിച്ച നോട്ടുകളും ഭണ്ഡാരത്തില്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി ലഭിച്ചത് റെക്കോര്‍ഡ് തുക

Update: 2025-01-19 13:03 GMT

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു മാസത്തെ ഭണ്ഡാരം വരവായി റെക്കോര്‍ഡ് തുക. 7.5 കോടി രൂപയാണ് ഇത്തവണ ലഭിച്ചത്. ഇത് റെക്കോര്‍ഡാണ്. കഴിഞ്ഞ ജൂണിലാണ് ഏഴ് കോടിയിലധികം വരുമാനം ലഭിച്ചത്. സാധാരണ 5-6 കോടി രൂപയാണ് ഭണ്ഡാരം വരവായി ലഭിക്കാറുള്ളത്.

ശബരിമല സീസണായതും ഭണ്ഡാരം വരുമാനത്തില്‍ വര്‍ധനയുണ്ടാവാന്‍ കാരണമായി. കൂടാതെ മൂന്ന് കിലോ 906 ഗ്രാം സ്വര്‍ണവും 25 കിലോ 830 ഗ്രാം വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ടുകള്‍ വീണ്ടും ലഭിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടായിരം രൂപയുടെ 35 കറന്‍സികളും 1000 രൂപയുടെ 33 എണ്ണവുമാണ് ഇത്തവണ ലഭിച്ചത്. കിഴക്കും പടിഞ്ഞാറും നടകളിലെ ഇ-ഭണ്ഡാരങ്ങള്‍ വഴി 3.94 ലക്ഷം രൂപ ലഭിച്ചു.

Similar News