ഉംറ കഴിഞ്ഞ് മടങ്ങിയെത്തി; പിന്നാലെ വിമാനത്താവളത്തിൽ വച്ച് കുഴഞ്ഞു വീണ് മരണം; വിടവാങ്ങിയത് ചേർത്തല സ്വദേശി
By : സ്വന്തം ലേഖകൻ
Update: 2025-12-08 12:13 GMT
ആലപ്പുഴ: ഉംറ കഴിഞ്ഞ് നാട്ടിലേക്കു മടങ്ങി എത്തിയ ചേർത്തല സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു. ചേർത്തല നഗരസഭ മൂന്നാം വാർഡിൽ കളത്തിൽ അബ്ദുൽ സലാം (59) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നതിനിടെ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അബ്ദുൽ സലാമിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ഹസിന. മക്കൾ: സുഹൈൽ, സഹീദ്. മരുമക്കൾ: ഫാത്തിമ, ഫാത്തിമ