എഴുകോൺ ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്നു; പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎമ്മിന്റെ മാർച്ചും ധർണയും; സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്ന് പ്രതിഷേധക്കാർ

Update: 2025-09-21 10:17 GMT

എഴുകോൺ: ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് എഴുകോൺ പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐഎം എഴുകോൺ ഈസ്റ്റ്‌, എഴുകോൺ വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറിയറ്റ്അംഗം പി എ എബ്രഹാം ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം എം പി മനേക്ഷ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എസ് ആർ അരുൺബാബു, ഏരിയ കമ്മിറ്റി അംഗം എസ് കൃഷ്ണകുമാർ, ആർ വിജയപ്രകാശ്, രഞ്ജിനി അജയൻ, എസ് ജി സരിഗ, ബി ബിബിൻരാജ്, അഖിൽ അശോക്, ലിജുചന്ദ്രൻ, പ്രീത കനകരാജൻ എന്നിവർ സംസാരിച്ചു. എഴുകോൺ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. 

Tags:    

Similar News