ഗോവിന്ദ് ഗര്‍ജ് എന്ന പേരില്‍ തമിഴില്‍ എത്തിയ ഇ-മെയില്‍ സന്ദേശം; അടൂര്‍ പോക്സോ കോടതിക്ക് വ്യാജബോംബ് ഭീഷണി

അടൂര്‍ പോക്സോ കോടതിക്ക് വ്യാജബോംബ് ഭീഷണി

Update: 2025-02-20 13:33 GMT

അടൂര്‍: പോക്സോ കോടതിക്ക് വ്യാജ ബോംബ് ഭീഷണി. ഗോവിന്ദ് ഗര്‍ജ് എന്ന പേരില്‍ കോടതി മെയിലിലാണ് ഭീഷണി സന്ദേശം എത്തിയത്. തമിഴിലായിരുന്നു സന്ദേശം. ആര്‍.ഡി.എക്സുമായി കോടതിയില്‍ പ്രവേശിക്കുമെന്നായിരുന്നു സന്ദേശം. മൊബൈല്‍ ബോംബ്് ഉപയോഗിച്ചുള്ള ചാവേര്‍ ആക്രമണമാണെന്നായിരുന്നു സൂചന.

ഇതിനെ തുടര്‍ന്ന് ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പത്തനംതിട്ടയില്‍ നിന്നും ഡോഗ് സ്‌ക്വാഡും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസിബിള്‍ ടീമും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. കോടതിപടി - ജനറല്‍ ആ ശുപത്രി ജങ്ഷന്‍ റോഡരികില്‍ ഡിക്സണ്‍ ടുറിസ്റ്റ് ഹോമില്‍ താഴത്തെ നിലയിലാണ് കോടതി പ്രവര്‍ത്തിക്കുന്നത്. പോലീസിന് രണ്ടേകാലോടെയാണ് വിവരം ലഭിക്കുന്നത്.

Tags:    

Similar News