ഫോർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാ സേന സ്ഥലത്തെത്തി; തീയണക്കാൻ തീവ്ര ശ്രമങ്ങൾ തുടരുന്നു; അപകടം ഇലക്ട്രോണിക് ഷോപ്പിൽ
By : സ്വന്തം ലേഖകൻ
Update: 2025-01-29 17:21 GMT
കൊച്ചി: ഫോർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ച് അപകടം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. തീയണക്കാൻ തീവ്ര ശ്രമങ്ങൾ തുടരുന്നു.
ഫോർട്ട് കൊച്ചിക്കടുത്ത് അമരാവതിയിൽ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടങ്ങി.