മുന്‍വാതില്‍ കുത്തിത്തുറന്ന നിലയിൽ; അലമാരയുടെ ലോക്ക് തകര്‍ത്ത് ബുദ്ധി; തൃശൂരിൽ ആളില്ലാത്ത വീട്ടില്‍ മോഷണം; 35 പവൻ വരെ അടിച്ചുമാറ്റി

Update: 2025-04-13 11:42 GMT

തൃശൂർ: ആളില്ലാത്ത വീട്ടിൽ മോഷണമെന്ന് വിവരങ്ങൾ. എയ്യാലിലാണ് സംഭവം നടന്നത്. വീട് കുത്തിതുറന്ന് 35 പവൻ സ്വർണമാണ് കവർന്നിരിക്കുന്നത്. എയ്യാൽ ചുങ്കം സെൻ്ററിന് സമീപം താമസിക്കുന്ന ഒറുവിൽ അംജതിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.

പാലക്കാട് കഞ്ചിക്കോടുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസിക്കുന്നത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യ ഫാദിയ, മാതാവ് നഫീസ എന്നിവർ കഴിഞ്ഞ തിങ്കളാഴ്ച ബന്ധുവീടുകളിലേക്ക് പോയതായിരുന്നു. ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കുന്നത്. 

Tags:    

Similar News