സിനിമ മന്ത്രി താനല്ലല്ലോ; നിയമം നിയമത്തിന്റെ വഴിക്ക് പോകും; മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മന്ത്രി കെ ബി ഗണേഷ് കുമാര്‍

മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാതെ മന്ത്രി കെ ബി ഗണേഷ് കുമാര്‍

By :  Brajesh
Update: 2024-09-24 10:24 GMT

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍, നടനും എം.എല്‍.എയുമായ മുകേഷിന്റെ അറസ്റ്റില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാര്‍. ഗതാഗതവകുപ്പുമായി ബന്ധപ്പെട്ടാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. സിനിമമേഖലയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് സിനിമയുടെ മന്ത്രി താനല്ലല്ലോ എന്നായിരുന്നു ഗണേഷിന്റെ മറുപടി. സിനിമയില്‍ അഭിനയിക്കുന്ന ഒരാളെന്നതിലുപരി സിനിമയെപ്പറ്റി ആധികാരികമായി പറയാന്‍ തന്റെ കൈയില്‍ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുകേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കാര്യം പ്രത്യേകമായി ഉന്നയിച്ചപ്പോള്‍, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആദ്യത്തെ ദിവസംതന്നെ താന്‍ പറഞ്ഞല്ലോ എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. പിന്നെ എന്തിനാണ് നമ്മളെ വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Tags:    

Similar News