മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും

Update: 2026-04-03 13:47 GMT

പത്തനംതിട്ട: മുന്‍വരാഗ്യത്തെ തുടര്‍ന്ന് അയല്‍വാസിയായ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അഞ്ചുവര്‍ഷം കഠിനതടവിനും 30,000 രൂപ പിഴ ഒടുക്കുന്നതിനും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് മിനിമോള്‍ ശിക്ഷ വിധിച്ചു. മൈലപ്ര മേക്കൊഴൂര്‍ വല്യയന്തി വടക്കേചരുവില്‍ വീട്ടില്‍ അജികുമാറിനെയാണ് ശിക്ഷിച്ചത്. അയല്‍വാസിയായ ഓമനക്കുട്ടനെയാണ് ഇയാള്‍ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്.

2020 നവംബര്‍ 14 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം പൊതുസ്ഥലത്ത് നിന്ന ഇലവുമരം വെട്ടിയത് ചോദ്യം ചെയ്തതിനെത്തുടന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പത്തനംതിട്ട എസ്.എച്ച്.ഓ ആയിരുന്ന ജി. സുനില്‍ ആണ് കേസ് അന്വേഷിച്ചതും പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. കേസിന്റെ വിചാരണയില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബിന്നി ഹാജരായി. കോടതി നടപടികളില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മഹേഷ് സഹായിയായി.

Tags:    

Similar News