പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്

Update: 2026-04-03 07:58 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രീ പോള്‍ സര്‍വേകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ശാസ്ത്രീയമായ അടിത്തറയില്ലാത്ത സര്‍വേകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. അംഗം ജെ.എസ്. അഖിലാണ് പരാതി നല്‍കിയത്. ഇത്തരം സര്‍വേകള്‍ വോട്ടര്‍മാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മണ്ഡലങ്ങളിലെ വിജയസാധ്യത പ്രവചിക്കുന്ന സര്‍വേകള്‍ വോട്ടെടുപ്പിനെ ബാധിക്കുമെന്നും അതിനാല്‍ പ്രീ പോള്‍ സര്‍വേകള്‍ക്ക് കര്‍ശനമായ മാര്‍ഗ്ഗരേഖ പുറത്തിറക്കണമെന്നുമാണ് ആവശ്യം. മാധ്യമങ്ങള്‍ നടത്തുന്ന സര്‍വേകളുടെ രീതിശാസ്ത്രവും , അതിന്റെ സാമ്പത്തിക സ്രോതസ്സും പരസ്യമായി വെളിപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ജെ.എസ്. അഖില്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നിഷ്പക്ഷമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ ഇത്തരം സര്‍വേകള്‍ക്ക് നിയന്ത്രണം അനിവാര്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ നിലപാട്.

Similar News