റീൽസ് ചിത്രീകരിക്കുന്നതിനിടെ പിഴവ് പറ്റി; പിന്നാലെ വിഷമം സഹിക്കാൻ കഴിയാതെ യുവാവ് ജീവനൊടുക്കി; എല്ലാത്തിനും തുമ്പായി കൂട്ടുകാരന് അയച്ച ആ മെസ്സേജ്
By : സ്വന്തം ലേഖകൻ
Update: 2026-01-11 04:12 GMT
കാസർകോട്: റീൽസ് ചിത്രീകരണത്തിലെ പിഴവിനെ തുടർന്നുണ്ടായ കടുത്ത മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. കാസർകോട് കുമ്പളയിലെ ആരിക്കാടി സ്വദേശി സന്തോഷ് (30) ആണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തെർമോകോളുമായി ബന്ധപ്പെട്ട് ചിത്രീകരിച്ച ഒരു റീൽസ് സുഹൃത്തിന് അയച്ചതിന് പിന്നാലെയാണ് സന്തോഷ് ഈ കടുംകൈ ചെയ്തത്. ചിത്രീകരണത്തിലെ പിഴവിനെക്കുറിച്ചുള്ള തന്റെ വിഷമം സന്തോഷ് സുഹൃത്തുമായി പങ്കുവെച്ചിരുന്നു. പിന്നീട് സുഹൃത്ത് തിരിച്ചുവിളിച്ചെങ്കിലും സന്തോഷിന്റെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.