മലപ്പുറത്തിനെതിരെ വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളി എസ്എന്‍ഡിപിക്കാരോടെങ്കിലും ചോദിക്കണമായിരുന്നു: കെപിഎ മജീദ്
മലപ്പുറത്തിനെതിരെ വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളി എസ്എന്‍ഡിപിക്കാരോടെങ്കിലും ചോദിക്കണമായിരുന്നു: കെപിഎ മജീദ്
കോഴിക്കോട്: മലപ്പുറത്തിനെതിരെയുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. മലപ്പുറത്തിനെതിരെ വിഷം തുപ്പുന്നതിന് മുമ്പ് വെള്ളാപ്പള്ളി എസ്എന്‍ഡിപിക്കാരോടെങ്കിലും ചോദിക്കണമായിരുന്നുവെന്നും ബിജെപിയെ പ്രീണിപ്പിച്ച് പിടിച്ചുനില്‍ക്കാനുള്ള അടവാണ് വെള്ളാപ്പള്ളിയുടേതെന്നും മജീദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ തരാതരം ബിജെപിയെയും സിപിഐഎമ്മിനെയും പ്രീണിപ്പിക്കുന്നയാലാണ് വെള്ളാപ്പള്ളിയെന്നും കേരളം കണ്ട ഏറ്റവും വലിയ അവസരവാദിയാണ് വെള്ളാപ്പള്ളിയെന്നും മജീദ് കുറിച്ചു. വെള്ളാപ്പള്ളിയുടേത് വിഷനാവാണെന്നും സാമാന്യബുദ്ധിയുള്ള ഒരു മലപ്പുറത്തുകാരനും വെള്ളാപള്ളിയെ പോലെ സംസാരിക്കില്ലെന്നും മജീദ് കുറിച്ചു.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയാണ് വിവാദമായത്.