മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് കുറ്റിക്കോലുകാരന് മധുസൂദനന്
By : സ്വന്തം ലേഖകൻ
Update: 2025-08-22 07:00 GMT
കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ എ എസ് ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശിയായ മധുസുദനനാണ് (50) മരിച്ചത്. ഇന്ന് രാവിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസെത്തി മൃതദേഹം മാറ്റി. അവിവാഹിതനായ ഇദ്ദേഹം ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.