സ്‌കൂട്ടറിടിച്ച് ഭിക്ഷാടകൻ മരിച്ചു; സഞ്ചിയില്‍ കണ്ടെടുത്തത് രണ്ടര ലക്ഷത്തോളം രൂപ; സംഭവം ആലപ്പുഴയിൽ

Update: 2026-01-06 14:59 GMT

ആലപ്പുഴ: ചാരുംമൂട് ജംഗ്ഷനിൽ സ്കൂട്ടർ ഇടിച്ച് മരിച്ച ഭിക്ഷാടകനായ സഞ്ചിയിൽ നിന്ന് കണ്ടെടുത്തത് രണ്ടര ലക്ഷം രൂപ. അനില്‍ കിഷോർ എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട ഇയാളെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാരാണ് പോലീസിനെ വിവരമറിയിച്ചത്.

പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ സഞ്ചിയിൽ നിന്ന് ഈ വലിയ തുക കണ്ടെത്തിയത്. ഇയാളുടെ മറ്റ് സഞ്ചികളിലുണ്ടായിരുന്ന പണം ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

Tags:    

Similar News