കാറിനു മുകളിലെ സാഹസിക യാത്ര; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി: കാറിന്റെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ

കാറിനു മുകളിലെ സാഹസിക യാത്ര; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി

Update: 2024-10-08 01:41 GMT

കാക്കനാട്: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ഊന്നുകല്ലിനു സമീപം കാറിനു മുകളിലിരുന്നു സാഹസിക യാത്ര നടത്തിയ കേസില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വൈക്കം ചെമ്പ് സ്വദേശി അനന്തുവിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ആറു മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. കാറിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മൂന്ന് മാസത്തേക്കു സസ്‌പെന്‍ഡ് ചെയ്യാനും ശുപാര്‍ശ നല്‍കി.

അനന്തു ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ കെ. മനോജിനു മുന്‍പില്‍ ഹാജരായി കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയാകും മുന്‍പു റോഡ് നിയമ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും ഡ്രൈവറോടു നിര്‍ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടാണു കാറിനു മുകളിലെ സാഹസിക യാത്ര അരങ്ങേറിയത്.

പിന്നിലെ വാഹനത്തിലുണ്ടായിരുന്നവര്‍ ദൃശ്യം പകര്‍ത്തിയതിന്റെ പേരില്‍ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ദൃശ്യം പകര്‍ത്തിയവര്‍ ഊന്നുകല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. ദൃശ്യങ്ങള്‍ കോതമംഗലം ജോയിന്റ് ആര്‍ടിഒയ്ക്കു കൈമാറുകയും ചെയ്തിരുന്നു.

Tags:    

Similar News