അമിതവേഗത്തിന് 500 രൂപ പിഴയടക്കണെമെന്ന് സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്ത തൃക്കാക്കരക്കാരന് നഷ്ടമായത് ലക്ഷങ്ങൾ; എം പരിവാഹന്‍ ആപ്പിന്റെ പേരില്‍ വീണ്ടും ഓൺലൈൻ തട്ടിപ്പ്
കൊച്ചി: എം-പരിവാഹൻ ആപ്പിന്റെ പേരിൽ നടന്ന ഓൺലൈൻ തട്ടിപ്പിൽ കൊച്ചി തൃക്കാക്കര സ്വദേശിക്ക് 1,79,000 രൂപ നഷ്ടപ്പെട്ടു. അമിതവേഗത്തിന് 500 രൂപ പിഴ ചുമത്തിയെന്ന സന്ദേശത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതിനെ തുടർന്നാണ് പണം നഷ്ടമായത്.
അമിതവേഗത്തിന് 500 രൂപ പിഴയടക്കണമെന്നും, പിഴ ഒടുക്കിയില്ലെങ്കിൽ കൂടുതൽ തുക ഈടാക്കുമെന്നും കാണിച്ചുള്ള സന്ദേശമാണ് തൃക്കാക്കര സ്വദേശിക്ക് ലഭിച്ചത്. ഈ സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
ഉടൻതന്നെ സൈബർ പോലീസിന്റെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.