ഹൗസ് ഡ്രൈവറായി റിയാദിൽ ജോലി; പതിവ് സമയമായിട്ടും കാണാതെ വന്നതോടെ ദാരുണ കാഴ്ച; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ; പിന്നിലെ കാരണം പറഞ്ഞ് ഡോക്ടർമാർ

Update: 2026-04-06 06:19 GMT

റിയാദ്: റിയാദിൽ ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായി കൊല്ലം അഞ്ചൽ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അബ്ദുൽ മാലിക് (48) ആണ് താമസസ്ഥലത്തെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ പതിവ് സമയമായിട്ടും ജോലിക്ക് എത്താത്തതിനെ തുടർന്ന് തൊഴിലുടമ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മാലിക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉറക്കത്തിൽ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തലേദിവസം രാത്രിയിൽ ചെറിയ രീതിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു.

കൊല്ലം അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന അബ്ദുൽ മാലിക് റിയാദിലെ എക്സിറ്റ് 14-ലെ ഒരു വീട്ടിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ ഷൈലയും മക്കളായ ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത് എന്നിവരുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. മരുമകൻ സഹീർ ദുബായിലാണ്. നിലവിൽ റിയാദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ. 

Tags:    

Similar News