2021ല്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കി; ക്ഷേമത്തിന്റെയും പുരോഗതിയുടേയും നേട്ടങ്ങള്‍ തൊട്ടെണ്ണി പ്രോഗ്രസ് റിപ്പോര്‍ട്ട്
കണ്ണൂര്‍: ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിയതിന്റെ റിപ്പോര്‍ട്ടുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. 2021ല്‍ എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലൈഫ് പദ്ധതി വഴി അഞ്ച് ലക്ഷം വീടുകളാണ് സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. പുനര്‍ഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 2682 വീടുകള്‍ യാഥാര്‍ഥ്യമാക്കി, 738 കുടുംബങ്ങള്‍ക്ക് ഫ്‌ലാറ്റുകള്‍ ഒരുക്കി. നാലര ലക്ഷം (4,56,689) പട്ടയങ്ങളാണ് ഇതുവരെ വിതരണം ചെയ്തത്. അതിദാരിദ്യത്തെ കേരളത്തില്‍ നിന്ന് തുടച്ചു നീക്കാനായതും ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാഗ്ദാനം ചെയ്തതുപോലെ എല്ലാവര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നടപ്പാക്കാന്‍ കഴിഞ്ഞുവെന്നതിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചത്.