അവധി കഴിഞ്ഞെത്തിയത് ഒരു മാസം മുമ്പ്; മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു; വേദനയോടെ കുടുംബം

Update: 2026-02-11 10:03 GMT

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശിയായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. മലപ്പുറം ആലിപ്പറമ്പ് പഞ്ചായത്തിലെ വട്ടപ്പറമ്പ് സ്വദേശി മുഹമ്മദ് അഫ്സൽ (35) ആണ് മരിച്ചത്. പത്തുവർഷമായി പ്രവാസിയായ അഫ്സൽ, ഒരു മാസം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി ജിദ്ദയിലേക്ക് മടങ്ങിയെത്തിയത്.

ജിദ്ദയിലെ ഖാലിദ് ബിൻ വലീദ് റോഡിലെ ഒരു കമ്പ്യൂട്ടർ ഷോപ്പിലെ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. പാക്കത്ത് മുഹമ്മദ് (കുഞ്ഞാണി) ആണ് പിതാവ്. അരീക്കാട്ടുപറമ്പിൽ മൈമൂന മാതാവും കിളിയേങ്ങൽ ഉവൈസ ഭാര്യയുമാണ്. ഏഴ് വയസ്സുകാരി ഫാത്തിമ അജുവയും രണ്ട് മാസം മാത്രം പ്രായമുള്ള ഫാത്തിമ അസയും മക്കളാണ്. ഹസനത്ത്, മുഹ്സിന, ആമിന എന്നിവർ സഹോദരിമാരാണ്.

നിലവിൽ, മൃതദേഹം ജിദ്ദയിലെ ബക്ഷ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികളും മറ്റു മരണാനന്തര സഹായങ്ങളും ചെയ്യുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. അഫ്സലിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസി സമൂഹത്തിൽ ദുഃഖമുണ്ടാക്കിയിട്ടുണ്ട്.

Tags:    

Similar News