പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മത്തായിയുടെ മരണം മക്കളെ വധശ്രമക്കേസില്‍ ശിക്ഷിച്ചതിന്റെ മനോവിഷമത്തിലെന്ന് സൂചന

പത്തനംതിട്ടയില്‍ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Update: 2025-03-23 11:15 GMT

പത്തനംതിട്ട: ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍. പത്തനംതിട്ട തണ്ണിത്തോട് മൂഴി സ്വദേശി മത്തായി യോഹന്നാന്‍ (53) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന് പറമ്പിലെ മരത്തിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മത്തായിയുടെ രണ്ട് ആണ്‍മക്കളെ കഴിഞ്ഞ ദിവസം വധശ്രമക്കേസില്‍ 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മത്തായി ജീവനൊടുക്കിയതെന്നാണ് സംശയം. സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി.

Tags:    

Similar News