കോട്ടയത്ത് ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു
കോട്ടയത്ത് ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ കാറിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍
By : സ്വന്തം ലേഖകൻ
Update: 2025-06-03 07:19 GMT
കോട്ടയം: മണര്‍കാട് ബാറിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. മണര്‍കാട് സ്വദേശിയായ ശങ്കരശേരില്‍ മാന്തറപ്പറമ്പില്‍ എം.വി മഹേഷി (42) നെയാണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മണര്‍കാട്ടെ ബാറിന്റെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബാറില്‍നിന്ന് പുറത്തെത്തിയശേഷം വിശ്രമിക്കുന്നതിനായിരുന്നു മഹേഷ് കാറില്‍ കയറിയത്. ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
മണര്‍കാട് പോലീസ് സ്ഥലത്തെത്തിയാണ് കാറില്‍നിന്ന് പുറത്തെടുത്ത് മണര്‍കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.