മാരക മയക്കുമരുന്നുമായി ഒരാൾ പിടിയിൽ; ഒമ്പത് ഗ്രാം മെത്താംഫിറ്റമിൻ പിടിച്ചെടുത്തു; വലയിൽ കുടുക്കിയത് എക്സൈസ്; സംഭവം മലപ്പുറത്ത്

Update: 2024-12-26 15:16 GMT

മലപ്പുറം: തേക്കുതോട്ടമായ നിലമ്പൂർ കനോലി പ്ലോട്ടിന് സമീപത്ത് നിന്ന് മയക്കുമരുന്നുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിയായ മുഹമ്മദ് റഷീദ് സി ടി (40) എന്നയാളാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന ഒമ്പത് ഗ്രാം മെത്താംഫിറ്റമിനുമായി അറസ്റ്റിലായത്.

മലപ്പുറം എക്സൈസ് ഐ ബി ഇൻസ്പെക്ടർ ടി ഷിജു മോൻ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ഷഫീഖ് ടി എച്ചിന്‍റെ നേതൃത്വത്തിലുള നിലമ്പൂർ എക്സൈസ് റേഞ്ച് പാർട്ടിയും മലപ്പുറം ഐ ബി സംഘവും, എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡ് അംഗങ്ങളും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News