തുണിക്കടയിലെ ഗ്ലാസ് ഡോർ തുറന്ന് അകത്തുകയറി; ചുറ്റും ഒന്ന് പരതി നോക്കി; മേശപ്പുറത്തു നിന്ന് ഫോണുമായി സ്ഥലംവിട്ട് വിരുതൻ; ക്യാമറയിൽ എല്ലാം പതിഞ്ഞപ്പോൾ സംഭവിച്ചത്!
കോഴിക്കോട്: താമരശ്ശേരിയിലെ തുണിക്കടയിൽ മോഷണം നടന്നതായി പരാതി. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തായുള്ള പാണ്ട്യാലക്കല്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ ബൊട്ടീക്ക് എന്ന കടയിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. കടയുടെ മുന്‍വശത്തെ ഗ്ലാസ് ഡോർ തുറന്ന് അകത്ത് കയറിയ മോഷ്ടാവ് മേശക്ക് മുകളില്‍ വച്ചിരുന്ന മൊബൈല്‍ ഫോണുമായി രക്ഷപ്പെടുകയായിരുന്നു.
പിന്നാലെ രാവിലെ ജോലിക്കെത്തിയ ഏതാനും ജീവനക്കാര്‍ മുന്‍വശത്തെ ഷട്ടര്‍ തുറന്ന് അകത്ത് പ്രവേശിക്കുകയും കടയുടെ ഏറ്റവും പിറകിലായുള്ള അവരുടെ ജോലി സ്ഥലത്തേക്ക് പോവുകയും ചെയ്തു. ഈ സമയം ഇവിടെയെത്തിയ മോഷ്ടാവ് ഗ്ലാസ് ഡോര്‍ തുറന്ന് അകത്ത് പ്രവേശിക്കുന്നതും പരിസരം നിരീക്ഷിച്ച് മൊബൈല്‍ ഫോണ്‍ കവരുന്നതിന്റെയും ദൃശ്യങ്ങള്‍ ക്യാമെറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.