സ്ഥാപനത്തിന്റെ പങ്കാളിത്തം വാഗ്‌ദാനം നൽകി പണം തട്ടി; 5 വർഷത്തോളം ശമ്പളമില്ലാതെ ജോലി; കബളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ; മലപ്പുറം സ്വദേശിയുടെ പരാതിയിൽ കേസെടുത്ത് പോലീസ്

Update: 2025-03-10 10:31 GMT

മലപ്പുറം: സ്ഥാപനത്തിന്റെ പങ്കാളിത്തം വാഗ്‌ദാനം നൽകി ലക്ഷങ്ങൾ നിക്ഷേപമായി വാങ്ങുകയും, ജോലിചെയ്തതിന് ശമ്പളം നൽകാതെയും കബളിപ്പിച്ചതായി പരാതി. മുതൂർ സ്വദേശിയായ സുധീഷാണ് പറത്തിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരാതിയിൽ ചങ്കരക്കുളം പോലീസ് കേസെടുത്തു. നടുവട്ടത്ത് പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിനെതിരെയാണ് പരാതി. മലപ്പുറം സ്വദേശികളായ രതീഷ്, കൃഷ്ണൻ കുട്ടി എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സ്ഥാപനത്തിന്റെ പങ്കാളിത്തം വാഗ്‌ദാനം ചെയ്ത് 30 ലക്ഷം രൂപയാണ് പ്രതികൾ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയത്. പല തവണകളായാണ് പ്രതികൾ പണം തട്ടിയത്. ശേഷം സ്ഥാപനത്തിൽ ആക്ടിങ് മാനേജരായും രതീഷിനെ നിയോഗിച്ചു. എന്നാൽ ജോലി ചെയ്ത ശമ്പളമോ, ലാഭവിഹിതമോ നൽകിയിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്.

5 വർഷത്തോളമാണ് സുധീഷ് സ്ഥാപനത്തിൽ ജോലി ചെയ്തത്. പണം ആവശ്യപ്പെട്ട് നിരവധി തവണ സമീപിച്ചെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പ്രതികൾ പരാതിക്കാരനെ കബളിപ്പിച്ചു. തുടർന്ന് സുധീഷ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ ചങ്ങരംകുളം എസ് ഐ പി.കെ പ്രദീപ് കുമാർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിലെ ഒന്നാം പ്രതിയായ രതീഷ് വിദേശത്താണെന്നാണ് സൂചന. 

Tags:    

Similar News