നിർത്തിയിട്ട ലോറിയിൽ വൻ കവർച്ച; ഒരു ലക്ഷത്തിലധികം രൂപ വരെ അടിച്ചുമാറ്റി; ഉള്ളിൽ കയറിയത് ഗ്ലാസ് തകർത്ത്; രണ്ടുപേർ അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-26 17:07 GMT
കണ്ണൂർ: നിർത്തിയിട്ട ലോറിയിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. കണ്ണൂർ തലശ്ശേരി ചോനാടത്താണ് സംഭവം നടന്നത്. ലോറി ക്ലീനർ ജെറീഷ്, സുഹൃത്ത് അഫ്നാസ് എന്നിവരെയാണ് തലശ്ശേരി പോലീസ് വലയിൽ കുടുങ്ങിയത്.
മുംബൈയിൽ നിന്ന് വടകരയിലേക്ക് പോവുകയായിരുന്ന ചോളംവയൽ സ്വദേശി പ്രജേഷിന്റെ ലോറിയിൽ നിന്നാണ് പണം കവർന്നത്. ഏപ്രിൽ ആറിന് ഉച്ചയോടെയാണ് സംഭവം. മുംബൈയിൽ നിന്ന് കൊപ്ര വില്പന നടത്തി ലഭിച്ച പണവുമായി മടങ്ങുകയായിരുന്നു. ലോറിയുടെ ക്യാബിൻ്റെ വലതുവശത്തെ ഗ്ലാസ് തകർത്താണ് ബർത്തിൽ സൂക്ഷിച്ച പണമാണ് പ്രതികൾ മോഷ്ടിച്ചത്.