എം ടി വാസുദേവൻ നായരുടെ ആരോഗ്യനില വീണ്ടും മോശമായി; കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിയിലെന്ന് റിപ്പോർട്ട്

Update: 2024-12-25 16:25 GMT

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ ആരോഗ്യനില വീണ്ടും മോശമായെന്ന് മെഡിക്കൽ റിപ്പോർട്ട്. കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം. നിരീക്ഷണം തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിലുള്ളത്.

നേരത്തെ അതീവഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എംടി മരുന്നുകളോട് പ്രതികരിക്കുന്നതായും കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞതായും വിലയിരുത്തി.

16നു പുലര്‍ച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ ഐസിയുവില്‍ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ചെറിയ തോതില്‍ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായ

Similar News