ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശവും വീട്ടിലെത്തി നഗ്നത പ്രദര്‍ശനവും നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍; അകത്തായത് പെരുമ്പള്ളിയിലെ മുഹമ്മദ് ഫാസില്‍

Update: 2024-09-24 11:24 GMT

താമരശ്ശേരി: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയയ്ക്കുകയും യുവതിയുടെ വീട്ടിലെത്തി നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പെരുമ്പള്ളി കാവുംപുറം തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസിലിനെയാണ്(22) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം നവംബറിലും പ്രതി നഗ്നനായി വന്ന് യുവതിയെ കടന്നു പിടിച്ചിരുന്നു. ഒരു വര്‍ഷത്തോളമായി പ്രതി യുവതിയെ അതിക്രമിക്കാന്‍ തുടങ്ങിയിട്ട്. ഇതോടെ യുവതി സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.


കഴിഞ്ഞ ജനുവരിയിലാണ് പ്രതി നഗ്നനായി യുവതിയുടെ വീട്ടിലെത്തിയത്. മുഖം മറച്ച് പകല്‍ സമയത്ത് വീട്ടിലെത്തിയ പ്രതി യുവതിയെ കടന്നുപിടിക്കുകയും ചെയ്തു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. യുവതിയുടെ നഗ്നവിഡിയോയും മോര്‍ഫ് ചെയ്ത വിഡിയോകളും ഇന്‍സ്റ്റഗ്രാം വഴി അയച്ചു കൊടുത്തു.

Tags:    

Similar News