ഓട്ടോറിക്ഷയിൽ പാഞ്ഞെത്തി; ഭാര്യയെ ഒറ്റയിടിയിൽ വീഴ്ത്തി; പെട്രോളൊഴിച്ച് തീകൊളുത്താനും ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; കേസിൽ ഭർത്താവ് അറസ്റ്റിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-09 11:30 GMT
കണ്ണൂര്‍: സ്വന്തം ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭര്‍ത്താവ് പിടിയിൽ.കണ്ണൂരിലാണ് സംഭവം നടന്നത്. മാവിലായി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഭാര്യ പ്രിയയെ ആണ് സുനിൽ കുമാർ ആക്രമിച്ചത്.
ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നത്. ഓട്ടോറിക്ഷയിൽ എത്തിയ സുനിൽ കുമാര്‍ പ്രിയയെ ഇടിച്ചുവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് തീ കൊളുത്താൻ ഇയാൾ ശ്രമിക്കുകയായിരുന്നു.
ഗ്യാസ് ലൈറ്റര്‍ കത്താത്തതിനാൽ പ്രിയ രക്ഷപ്പെടുകയായിരുന്നു. ലൈറ്റര്‍ തട്ടിമാറ്റിയശേഷം പ്രിയ ഓടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. കണ്ണൂര്‍ എളയാവൂരിലാണ് നടുക്കിയ സംഭവം നടന്നത്. കുടുബം പ്രശ്നങ്ങളെ തുടര്‍ന്ന് സുനിലും ഭാര്യ പ്രിയയും ഏറെക്കാലമായി അകന്നാണ് കഴിയുന്നത്. പ്രിയയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് സംഭവം നടന്നത്.