തുലാവര്‍ഷവും കനിഞ്ഞില്ല; ഇടുക്കി അണക്കട്ടില്‍ വേനലിലേക്ക് വെള്ളം ശേഖരിക്കുന്നു

തുലാവര്‍ഷവും കനിഞ്ഞില്ല; ഇടുക്കി അണക്കട്ടില്‍ വേനലിലേക്ക് വെള്ളം ശേഖരിക്കുന്നു

Update: 2024-11-17 01:05 GMT

ചെറുതോണി: തുലാവര്‍ഷവും കനിഞ്ഞില്ല. ഇടുക്കി അണക്കെട്ടിലെ കരുതല്‍വെള്ളമാണ് വേനല്‍ക്കാലത്തേക്ക് ഇനി കെ.എസ്.ഇ.ബി.യുടെ പ്രതീക്ഷ. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കാലവര്‍ഷം കുറഞ്ഞപ്പോള്‍ത്തന്നെ കെ.എസ്.ഇ.ബി. ഇടുക്കി പദ്ധതിയിലെ വെള്ളം ഉപയോഗിച്ചുള്ള വൈദ്യുതോത്പാദനം കുറച്ചിരുന്നു. വെള്ളം പരമാവധി ശേഖരിക്കുകയായിരുന്നു ലക്ഷ്യം. തുലാമാസത്തിന്റെ അവസാനദിവസം 0.4 മില്ലിമീറ്റര്‍ ശരാശരി മഴമാത്രമാണ് വൃഷ്ടിപ്രദേശത്ത് പെയ്തത്. 2.69 ദശലക്ഷം ഘനയടി വെള്ളമേ പ്രതിദിനം അണക്കെട്ടില്‍ ഒഴുകിയെത്തുന്നുള്ളൂ.

അതുകൊണ്ടുതന്നെ മൂലമറ്റം വൈദ്യുതനിലയത്തില്‍ ഉത്പാദനം കൂട്ടില്ല. ഷട്ടര്‍നിരപ്പില്‍നിന്ന് താഴാതെ ജലനിരപ്പ് ക്രമീകരിക്കാനാണ് തീരുമാനം. 2378.7 അടിയാണ് ശനിയാഴ്ച അണക്കെട്ടിലെ ജലനിരപ്പ്. മുന്‍വര്‍ഷം ഇതേദിവസം ജലനിരപ്പ് 2358.7 അടിയായിരുന്നു.

Tags:    

Similar News