പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം വർക്കലയിൽ

Update: 2026-02-13 12:55 GMT

തിരുവനന്തപുരം: വർക്കലയിൽ സ്കൂൾ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെട്ടൂർ അമ്മൻനടക്ക് സമീപം താമസിക്കുന്ന ശിവകാമി (18) ആണ് മരിച്ചത്. നെടുങ്ങണ്ട ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സ്റ്റഡി ലീവ് ആയതിനാൽ പെണ്‍കുട്ടി വീട്ടിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ അമ്മ രാജിയാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Tags:    

Similar News