ബൈക്കില്‍ കടത്തിക്കൊണ്ടുവന്നത് ആറരക്കിലോ കഞ്ചാവ്; ലഹരിക്കടത്ത് സംഘത്തിലെ അംഗമായ യുവാവ് അറസ്റ്റില്‍

ബൈക്കില്‍ കടത്തിക്കൊണ്ടുവന്നത് ആറരക്കിലോ കഞ്ചാവ്; ലഹരിക്കടത്ത് സംഘത്തിലെ അംഗമായ യുവാവ് അറസ്റ്റില്‍

Update: 2024-12-10 03:38 GMT

തിരുവനന്തപുരം: ബൈക്കില്‍ കടത്തിക്കൊണ്ടുവന്ന ആറരക്കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ബാലരാമപുരം സ്വദേശി അക്ഷയ്(25) നെയാണ് ആനയറയില്‍നിന്ന് എക്സൈസ് സംഘം പിടികൂടിയത്. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വന്‍ ലഹരിക്കടത്ത് സംഘത്തിലെ അംഗമാണ് അക്ഷയ്യെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിച്ചുനല്‍കാനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് റിപ്പോര്‍ട്ട്. സ്ഥിരം കഞ്ചാവ് വിതരണംചെയ്യുന്ന സംഘങ്ങളെക്കുറിച്ചുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ്, തിരുവനന്തപുരം എക്സൈസ് ഐ.ബി., എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എന്നിവ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ.വി.വിനോദ്, ടി.ആര്‍.മുകേഷ്‌കുമാര്‍, എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.പി.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News