സൈക്കിള്‍ യാത്രാവാരാചരണത്തിന് കേരള നല്ല ജീവന പ്രസ്ഥാനം; സൈക്കിള്‍ യജ്ഞത്തില്‍ പങ്കെടുത്ത് ശോഭ സുരേന്ദ്രന്‍

സൈക്കിള്‍ യജ്ഞത്തില്‍ പങ്കെടുത്ത് ശോഭ സുരേന്ദ്രന്‍

Update: 2025-01-10 10:09 GMT

തിരൂര്‍: നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ പതിനെട്ട് വര്‍ഷങ്ങളായി മുടങ്ങാതെ നടത്തുന്ന സൈക്കിള്‍ യാത്ര വാരത്തോട് അനുബന്ധിച്ചുള്ള സൈക്കിള്‍ യജ്ഞത്തില്‍ പങ്കെടുത്ത് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ജനുവരി രണ്ടാം വാരമാണ് സൈക്കിള്‍ യാത്രാവാരമായി കേരള നല്ല ജീവന പ്രസ്ഥാനം ആചരിക്കുന്നത്. തിരൂരില്‍ നിന്നും ആരംഭിക്കുന്ന അന്തര്‍ ജില്ലാ സൈക്കിള്‍ യാത്ര ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, തൃശൂര്‍, പട്ടാമ്പി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ആറാം ദിവസം തിരൂരില്‍ തന്നെ തിരിച്ചെത്തും. സൈക്കിള്‍ യാത്രയില്‍ കുട്ടികളും സ്ത്രീകളുമടക്കം സ്ഥിരം യാത്രക്കാരായി അമ്പതോളം പേര്‍ പങ്കെടുക്കും.




 


പരിസ്ഥിതി നല്ല ജീവന ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നടത്തുന്ന ഈ സൈക്കിള്‍ യാത്രികര്‍ക്ക് ആവശ്യമായ താമസ സൗകര്യങ്ങളും ഭക്ഷണവും അതത് സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഒരുക്കുന്നത്. കൂടല്‍ മാണിക്യ ക്ഷേത്രത്തിന് സമീപത്തെ സംഘമേശ്വര ചാരിറ്റബിള്‍ ട്രസ്റ്റിന് അകത്താണ് ഇന്ന് ഭക്ഷണം ഒരുക്കിയത്.

Tags:    

Similar News