സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്: സിപിഎം നേതാക്കളായ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ക്ലര്‍ക്കും അറസ്റ്റില്‍
സിപിഎം നേതാക്കളായ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ക്ലര്‍ക്കും അറസ്റ്റില്‍
By : സ്വന്തം ലേഖകൻ
Update: 2025-01-21 18:13 GMT
പാലക്കാട് : സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പ് കേസില്‍ സിപിഎം നേതാക്കളായ മുന്‍ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും ക്ലര്‍ക്കും അറസ്റ്റില്‍. പാലക്കാട് നെന്മാറ അയിലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ വി.വിജയന്, മുന്‍ സെക്രട്ടറിയും സിപിഎം നേതാവുമായ കഴണിച്ചിറ രാഘവദാസന്‍, മുന്‍ ജീവനക്കാരന് വിത്തനശേരി നടക്കാവ് രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിക്ഷേപകരുടെ രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണ് കണ്ടെത്തല്‍. രേഖകള്‍ വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു. 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് നടപടി.