തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്നുറങ്ങി; കുവൈറ്റില്‍ പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്നുറങ്ങി; കുവൈറ്റില്‍ പുക ശ്വസിച്ച് മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

Update: 2025-01-22 03:29 GMT

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്ന നാല് ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ശ്വാസം മുട്ടി മരിച്ചു. തമിഴ്‌നാട് മംഗല്‍പേട്ട് സ്വദേശികളായ മുഹമ്മദ് യാസിന്‍ (31), മുഹമ്മദ് ജുനൈദ് (45) എന്നിവരും രാജസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. മുറിയ്ക്കകത്ത് പുകനിറഞ്ഞ് രൂപപ്പെട്ട കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അബോധാവസ്ഥയിലായ നാലാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടുകാരനായ ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. വീട്ടുജോലിക്കാരാണ് ഇവര്‍. സ്‌പോണ്‍സറുടെ തോട്ടത്തില്‍ ടെന്റ് കെട്ടി തീ കാഞ്ഞ ശേഷം അവശേഷിച്ച തീക്കനല്‍ തണുപ്പകറ്റാനായി താമസസ്ഥലത്തു കൊണ്ടുപോയി വയ്ക്കുകയായിരുന്നു. വാതില്‍ അടച്ച് ഉറങ്ങാന്‍ കിടന്നതോടെ പുക മുറിയില്‍ വ്യാപിച്ച് ശ്വാസംമുട്ടിയാണ് മരണം. ദുരന്തം നടന്ന വഫ്ര മേഖലയില്‍ കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നത്.

Tags:    

Similar News