എന്‍. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; പുരസ്‌കാരം 'മായാമനുഷ്യര്‍' എന്ന നോവലിന്; 24 ഭാഷകളിലെ ജേതാക്കളെ പ്രഖ്യാപിച്ചു

എന്‍. പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

Update: 2026-03-16 11:37 GMT

കൊച്ചി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും കവിയുമായ എന്‍. പ്രഭാകരന് 2025-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. അദ്ദേഹത്തിന്റെ 'മായാമനുഷ്യര്‍' എന്ന നോവലിനാണ് മലയാള വിഭാഗത്തിലെ പുരസ്‌കാരം ലഭിച്ചത്. ജൂറി തീരുമാനിച്ച പേരുകളില്‍ മാറ്റങ്ങളില്ലാതെയാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മാര്‍ച്ച് 31-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

24 ഇന്ത്യന്‍ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ട കൃതികളില്‍ എട്ട് കവിതാസമാഹാരങ്ങള്‍, നാല് നോവലുകള്‍ (എന്‍. പ്രഭാകരന്റെ 'മായാമനുഷ്യര്‍' ഇതില്‍ ഉള്‍പ്പെടുന്നു), ആറ് ചെറുകഥാ സമാഹാരങ്ങള്‍, രണ്ട് ലേഖനങ്ങള്‍, ഒരു വിമര്‍ശനകൃതി, ഒരു ജീവചരിത്രം, രണ്ട് ഓര്‍മക്കുറിപ്പുകള്‍ എന്നിവയുണ്ട്.

മലയാളത്തില്‍നിന്നുള്ള ജൂറി അംഗങ്ങളായി ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍, ഡോ. കെ. ജയകുമാര്‍, ഡോ. പത്മനാഭന്‍ കാവുമ്പായി എന്നിവര്‍ പ്രവര്‍ത്തിച്ചു. ഈ പുരസ്‌കാരം മലയാള സാഹിത്യ ലോകത്തിന് ലഭിച്ച വലിയ അംഗീകാരമായി കണക്കാക്കപ്പെടുന്നു.

Tags:    

Similar News