പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും; പ്ലസ്ടുക്കാര്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും
By : സ്വന്തം ലേഖകൻ
Update: 2026-04-10 15:54 GMT
തിരുവനന്തപുരം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനം. യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരും. എസ്എസ്എല്‍സിയില്‍ ശരാശരി മാര്‍ക്ക് പരിഗണിക്കും. ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാര്‍ക്കായിരിക്കും പരിഗണിക്കുക. പ്ലസ്ടുവിന് പ്ലസ് വണ്ണിലെ മാര്‍ക്ക് നോക്കും. പ്ലസ്ടുക്കാര്‍ക്ക് ബോണസ് മാര്‍ക്കും നല്‍കും. മാര്‍ക്ക് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കും. ഇനി കൃത്യസമയത്തു പരീക്ഷ നടത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. വിദ്യാഭ്യാസ മന്ത്രിയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.