പ്രവാസിയായി ജീവിച്ചത് പതിനെട്ട് വർഷം; ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു; വേദനയോടെ കുടുംബം

Update: 2026-04-10 13:38 GMT

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ജോലി ചെയ്തിരുന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം (44) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഇദ്ദേഹം, രക്തക്കുഴലിലെ തടസ്സം നീക്കം ചെയ്യുന്നതിനുള്ള പരിശോധനകൾക്കായി ആശുപത്രിയിൽ പോകാനിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ 18 വർഷമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജി.ഡി.എൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരുകയായിരുന്നു.

Tags:    

Similar News