ആർക്കും ചിന്തിക്കാൻ പറ്റാത്ത സ്പീഡിൽ കുതിച്ചെത്തിയ കാർ; ഒന്ന് വെട്ടിത്തിരിഞ്ഞതും ജീവനെടുത്ത് അപകടം; പരവൂരിൽ ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം

Update: 2026-04-10 12:08 GMT

കൊല്ലം: കൊല്ലം പരവൂരിലെ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ചിറക്കര സ്വദേശി ചിഞ്ചു (33) ആണ് മരിച്ചത്. ഭർത്താവ് റെജി മോനൊപ്പം സഞ്ചരിച്ച സ്‌കൂട്ടറിൽ കാർ വന്ന് ഇടിക്കുകയായിരുന്നു. പരവൂർ പാരിപ്പള്ളി റോഡിൽ പുത്തൻകുളത്തായിരുന്നു അപകടം നടന്നത്. പരിക്കേറ്റ റെജി മോൻ ചികിത്സയിൽ ഇപ്പോൾ കഴിയുകയാണ്.

കല്ലമ്പലം കാട്ടുപുതുശേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ആണ് ദമ്പതികളെ ഇടിച്ചത്. അമിത വേഗതയിൽ എത്തിയ കാർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News