പെട്ടെന്ന് പറമ്പില്‍ തളച്ചിരുന്ന ആനയുടെ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാം പാപ്പാന് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2026-04-11 06:00 GMT
തിരുവനന്തപുരം: ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പാപ്പാൻ മരിച്ചു. തമിഴ്നാട് സ്വദേശി മൊയ്തീൻ (55) ആണ് മരിച്ചത്. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
തിരുവനന്തപുരം നരുവാമൂടിൽ വെള്ളിയാഴ്ച രാത്രി 9.15ഓടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കാരയ്ക്കാമണ്ഡപം സജിമോന്‍റെ ഉടമസ്ഥതയിലുള്ള ഉണ്ണിക്കുട്ടന്‍ എന്ന ആനയാണ് രണ്ടാം പാപ്പാന്‍ മൊയ്ദീനെ ആക്രമിച്ചത്.
പറമ്പില്‍ തളച്ചിരുന്ന ആനയാണ് ഉപദ്രവിച്ചത്. പരിക്കേറ്റ മൊയ്തീനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.