കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു; അധ്യാപകര്‍ക്കെതിരെ അന്വേഷണം തുടരും

Update: 2025-01-23 07:16 GMT

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപനച്ചടങ്ങിലെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ, എറണാകുളം ജില്ലയിലെ മാര്‍ബേസില്‍ സ്‌കൂളുകളുടെ വിലക്കാണ് നീക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

അതേസമയം പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഈ സ്‌കൂളുകളിലെ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ അന്വേഷണം തുടരും. അധ്യാപകര്‍ ഇതുവരെ രേഖാമൂലമുള്ള ക്ഷമാപണം അറിയിച്ചിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നവംബറില്‍ എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സ്‌കൂളുകളുടെ പോയിന്റുമായി ബന്ധപ്പെട്ട് അട്ടിമറി നടത്തിയിരുന്നുവെന്ന് ആരോപിച്ച് തിരുനാവായാ നാവാമുകുന്ദ സ്‌കൂളാണ് പ്രതിഷേധം തുടങ്ങിയത്. പോയിന്റ് അടിസ്ഥാനത്തില്‍ നാവാമുകുന്ദ സ്‌കൂളിനായിരുന്നു രണ്ടാംസ്ഥാനം.

എന്നാല്‍ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളിനെ മികച്ച രണ്ടാമത്തെ സ്‌കൂളായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം തുടര്‍ന്നു. ഇതുപ്രകാരം നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മാര്‍ ബേസില്‍ മൂന്നാംസ്ഥാനത്തിനായും പ്രതിഷേധത്തിന് ഒപ്പം കൂടി. ഇതോടെ പ്രതിഷേധം കടുക്കുകയായിരുന്നു.

സംസ്ഥാന സ്‌കൂള്‍ കായികമേള

Tags:    

Similar News