കര്‍ണാടത്തിലുള്ള സ്പിരിറ്റ് ലോബിക്കാണ് വലിയ സംഘര്‍ഷാത്മകമായ പ്രതിഷേധം; കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണവര്‍; അവരുടെ മാര്‍ക്കറ്റ് പോകുമെന്ന് വിചാരിച്ചാണ് ഈ പണി മുഴുവന്‍; ബ്രൂവറിയുമായി മുമ്പോട്ടെന്ന് എംവി ഗോവിന്ദന്‍
കണ്ണൂര്‍: മഹാത്മാ ഗാന്ധിയല്ല ആര്‍എസ്എസുകാരാണ് സ്വാതന്ത്ര്യ സമര പോരാളി എന്ന് പറയുന്ന ബിജെപിക്കാരോട് എന്ത് പറയാനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട നേതാവാണ് കോടിയേരി. അദ്ദേഹത്തെ അധിക്ഷേപിക്കുന്നു എന്നാല്‍ ജനത്തെ അധിക്ഷേപിക്കുന്നു എന്നാണര്‍ഥമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ നിന്നും ഒരു ബിജെപിയും രക്ഷപ്പെടാന്‍ പോകുന്നില്ല. ഇക്കാര്യത്തില്‍ കൃത്യമായ കാര്യം ചരിത്രപരമായി തന്നെ പരിശോധിച്ചാല്‍ പറയാന്‍ സാധിക്കുന്നതെ ഉള്ളു.
കേന്ദ്രം ഒരു തരത്തിലും കേരളത്തിന് അനുകൂല സമീപനം സ്വീകരിക്കാത്ത പശ്ചാത്തലമാണ്. ടാക്സെല്ലാം ജിഎസ്ടിയുടെ ഭാഗമായി അവര്‍ പിടിച്ചുകൊണ്ടുപോവുന്നു. പുതിയതായി നമുക്കൊന്നും ഉണ്ടാക്കാനാകുന്നില്ല. അതിനാല്‍ കിഫ്ബി കടം വാങ്ങി പദ്ധതി ആസൂത്രണം ചെയ്ത് വികസനത്തിനായി മുന്നോട്ടുപോകുന്നു. അതിന്റെ ഭാഗമായി എന്തെല്ലാമാണ് വേണ്ടതെന്ന് അവരുമായി ആലോചിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. ഒന്നും തീരുമാനിച്ചിട്ടില്ല. ബ്രൂവെറി കാര്യമെല്ലാം നേരത്തെ തീരുമാനിച്ചതാണ്. ആരുമായും ചര്‍ച്ച ചെയ്യാന്‍ യാതൊരു മടിയുമില്ല.
കര്‍ണാടത്തിലുള്ള സ്പിരിറ്റ് ലോബിക്കാണ് വലിയ സംഘര്‍ഷാത്മകമായ പ്രതിഷേധം. കോണ്‍ഗ്രസിന്റെ നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവരാണവര്‍. അവരുടെ മാര്‍ക്കറ്റ് പോകുമെന്ന് വിചാരിച്ചാണ് ഈ പണി മുഴുവന്‍. അത് ജനത്തിന് തിരിച്ചറിയാന്‍ കഴിയും. ജനങ്ങളോട് ഞങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ പറയും. ജനത്തിന് വിഷമമുണടാക്കുന്ന ഒരു തുള്ളി വെള്ളം ബ്രൂവറിയിലുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.