നടുന്നത് 45 ദിവസങ്ങള്‍ കൊണ്ട് പൂക്കള്‍ നല്‍കുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകള്‍; ദേവ ഹരിതം പദ്ധതി: ശബരിമല സന്നിധാനത്ത് പുതിയ പൂന്തോട്ടങ്ങള്‍ ഒരുങ്ങുന്നു

Update: 2025-02-13 12:01 GMT

പത്തനംതിട്ട: ദേവ ഹരിതം പദ്ധതിയുടെ ഭാഗമായി ശബരിമല സന്നിധാനത്ത് പുതിയ പൂന്തോട്ടങ്ങള്‍ തയ്യാറാക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം തൈകള്‍ നട്ടു കൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിര്‍വഹിച്ചു. ഹൈബ്രിഡ് ഇനത്തിലുള്ള തെറ്റി ,മുല്ല തുടങ്ങിയ പൂച്ചെടികള്‍ ആണ് സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൂന്തോട്ടങ്ങളില്‍ ഒരുങ്ങുക.

45 ദിവസങ്ങള്‍ കൊണ്ട് പൂക്കള്‍ നല്‍കുന്ന ഹൈബ്രിഡ് ഇനത്തിലുള്ള തൈകളാണ് നടുന്നത്. ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ. അജികുമാര്‍ ദേവസ്വം കമ്മീഷണര്‍ സി. വി. പ്രകാശ്, ചീഫ് എന്‍ജിനീയര്‍ രഞ്ജിത് ശേഖര്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവര്‍ പങ്കെടുത്തു

Similar News