വെള്ളാപ്പള്ളിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; തിരുവനന്തപുരം സ്വദേശിക്ക് എതിരെ കേസ്
വെള്ളാപ്പള്ളിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി
Update: 2025-02-25 17:35 GMT
ചേര്‍ത്തല:എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിഎസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിഎസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും തിരുവനന്തപുരം സ്വദേശി വിജേഷ് കുമാര്‍ നമ്പൂതിരിക്കെതിരെ കേസ്.
24ന് വൈകീട്ട് നാലിനുശേഷമാണ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞത്. മൊബൈല്‍ ഫോണിന്റെ ഉടമയാണ് വിജേഷ്.
ഇയാള്‍ തന്നെയാണോ ഫോണ്‍ ചെയ്തത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്ന് മാരാരിക്കുളം പൊലീസ് പറഞ്ഞു.