കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടെത്തി; രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടെത്തി

Update: 2025-02-28 13:48 GMT

കാസര്‍കോട്: കാസര്‍കോട്ടെ കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിന് സമീപം പുലിയെ കണ്ടതിനെ തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി എട്ടു മുതല്‍ രാവിലെ ഏഴ് വരെ വിദ്യാര്‍ഥികളോട് പുറത്തിറങ്ങരുതെന്നാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അതിരാവിലെയുള്ള പ്രഭാതസവാരിക്കടക്കം നിയന്ത്രണമുണ്ട്.

ക്യാമ്പസിന് സമീപമുള്ള പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമിയിലാണ് കഴിഞ്ഞദിവസം പുലിയെ കണ്ടത്. പുലി ക്യാമ്പസിനുള്ളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പും നല്‍കി. ഇതോടെ ഡി.എഫ്.ഒയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍വ്വകലാശാല രജിസ്ട്രാര്‍ ഉത്തരവിറക്കിയത്.

Similar News