ഇന്ദ്രന്‍സ് നായകനാകുന്ന 'ആശാന്' സിനിമയുടെ ലൊക്കേഷനില്‍ തീപിടുത്തം; വാഹനവും ആര്‍ട്ട് വസ്തുക്കളും കത്തി നശിച്ചു
ഇന്ദ്രന്‍സ് നായകനാകുന്ന 'ആശാന്' സിനിമയുടെ ലൊക്കേഷനില്‍ തീപിടുത്തം
By : സ്വന്തം ലേഖകൻ
Update: 2025-03-01 10:36 GMT
കൊച്ചി: കൊച്ചിയില്‍ സിനിമ ലൊക്കേഷനില്‍ തീപിടുത്തം. ഇന്ദ്രന്‍സ് നായകനാകുന്ന 'ആശാന്' സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് തീപിടുത്തം ഉണ്ടായത്. എറണാകുളം സരിത - സവിത തിയറ്റര്‍ കോമ്പൗണ്ടിലാണ് അപകടമുണ്ടായത്.
ലൊക്കേഷനില്‍ ആര്‍ട്ട് വസ്തുക്കള്‍ കൊണ്ടുവന്ന വാഹനത്തിനാണ് തീ പിടിച്ചത്. വാഹനവും ആര്‍ട്ട് വസ്തുക്കളും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ ഫോഴ്സ് എത്തി തീയണച്ചു.